Malayalam Lyrics Collection
Wednesday, October 19, 2011
Neeraduvaan
Manya Maha - Malarvadi Arts Club
cnqbeëf Eqëxmx kâyx – 2010-
(óez J§ez)
മാന്യമഹാ ജനങ്ങളേ
മാന്യതാ മൂടുപടം മാറ്റണേ
യൗവനകാലമതിമധുരമേ
ഉന്മാദലഹരിയിലാറാടണേ
ഹോ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു
വെന്നിക്കൊടി പാറിക്കേണം
മാനത്തെ താരകങ്ങൾ മാനിച്ചു തല താഴ്ത്തും
മലർവാടിക്കൂട്ടം നാം
മാന്യ മഹാ ജനങ്ങളെ..
പോയകാല ചരിതമെല്ലാം മറന്നു കൊണ്ടു നിങ്ങൾ
ഉപദേശങ്ങൾ ചൊരിയേണ്ട വേണ്ടാ
ഉപരിപഠനവും ഉപജീവന മാർഗ്ഗവും ഈ അസുലഭ
ഞൊടിയിതിൽ വേണ്ട വേണ്ട
വേണം പരമാനന്ദം വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയേണം പുതു തീരങ്ങൾ
തന്താനനേ..തന്താനനേ
മാന്യമഹാ ജനങ്ങളെ..
ആദർശവാദങ്ങളെല്ലാം ഈ ജീവിതഭാരത്തിനു
ഭാരം കൂട്ടുമിനിയതു വേണ്ട
പുസ്തകത്താളുകളിലെ ലിഖിതനിയമങ്ങളെ
വാരിപ്പുണർന്നിനിയുറങ്ങേണ്ട
വേണം പരമാനന്ദം
വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയണം പുതുതീരങ്ങൾ
മാന്യമഹാ ജനങ്ങളെ…
Mangalagal - Karyastan(2010)
വാ കുരുവികളേ..വരൂ കുയിലുകളേ
നല്ല മധുവിധു രാവുകളേ
യുവമിഥുനങ്ങള്‍ നവമിഥുനങ്ങള്‍
ഇവര്ക്കാശംസകളേകാന്
മംഗളങ്ങള്‍ വാരിക്കോരിച്ചൊരിയാം നമുക്കീ
മധുവിധു വാസന്തരാവില്
പട്ടുമെത്ത വിരിച്ചതിലിരുത്താമിവരെ
കല്യാണപ്പാട്ടുപാടി ഉണര്ത്താം
താരഹാരമണിഞ്ഞ രാവില്
ആനന്ദമുല്ലാസമുന്മാദമൊഴുകും പോൽ
ചുവടുവെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ (2)
രാഗം മംഗളരാഗം ....
രാഗത്തിലായിരം ഗാനം
ഗാനം സംഗമഗാനം
ഗാനത്തിനായിരം വര്ണ്ണം
ഏഴല്ല നിറമതിനേഴല്ലെഴുപതല്ല
നൂറുനൂറു വര്ണ്ണമഴവില്ലുകള്
വിരിഞ്ഞൊരഴകായ്....
ചുവടുവെച്ചു പാടാം ആ ഗാനം
മനസ്സുകൊണ്ടു നേരാം ആശംസ
(മംഗളങ്ങള്‍ .....)
തോരാത്താനന്ദം പോരാ
ചേലൊത്ത കുഴല്വിളി പോരാ
മിന്നല്ച്ചിലമ്പൊലി വേണം
മഴമുകിൽത്തകിലടി വേണം
നാളത്തെ ദിനങ്ങളെ ഒരുമിച്ചൊരുമിച്ചൊരു-
മനസ്സുമായ് എതിരിട്ടു ജയിച്ചു ജയിച്ചു വരുവാന്
ചുവടു വെച്ചു പാടാം ശുഭരാത്രി
മനസ്സുകൊണ്ടു നേരാം ആശംസ
(മംഗളങ്ങള്‍ .....)
കുയിലുകളെ വാവാ ..ഇണക്കുരുവികളെ വാവാ
നല്ല മധുവിധു രാവുകളെ
യുവമിഥുനങ്ങള്‍ നവ മിഥുനങ്ങള്
ഇവര്ക്കാശംസകളേകാന്‍ ....
Tuesday, October 18, 2011
Poomuka Vathilkal
പൂമുഖ വാതില്ക്കല്
പൂമുഖ വാതില്ക്കല് സ്നേഹം വിടര്ത്തുന്ന
പൂന്തിങ്കളാകുന്നു ഭാര്യ (൨)
ദുഖത്തിന് മുള്ളുകള്‍ തൂവിരല്‍ത്തുമ്പിനാല്‍
പുഷ്പങ്ങളാക്കുന്നു ഭാര്യ (2)
(പൂമുഖ വാതില്ക്കല്‍ )
എത്ര തെളിഞ്ഞാലും എണ്ണ വറ്റാത്തൊരു
ചിത്ര വിളക്കാണ് ഭാര്യ (2)
എണ്ണിയാല്‍ തീരാത്ത ജന്മാന്തരങ്ങളില്
അന്നദാനേശ്വരി ഭാര്യ (2)
(പൂമുഖ വാതില്ക്കല് )
കണ്ണുനീര്‍ത്തുള്ളിയില്‍ മഴവില്ല് തീര്ക്കുന്ന
സ്വര്ണ്ണ പ്രഭാമയി ഭാര്യ (2)
കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും
രൂപത്തില്‍ ലക്ഷ്മിയും ഭാര്യ (2)
(പൂമുഖ വാതില്ക്കല്‍ )
Ellarum Chollanu
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ- ചക്കര ത്തുണ്ടാണ് കണ്ടതയ്യാ
നാടാകെച്ചൊല്ലണ് നാട്ടാരും ചൊല്ലണ്
കാടാണ് കരളിലെന്ന് –കൊടും കാടാണ്
കൊടുംകാടാണ് കരളിലെന്ന്
ഞാനൊന്നു കേറിയപ്പൊ
നീലക്കുയിലിന്റെ കൂടാണ് കണ്ടതയ്യാ
കുഞ്ഞിക്കൂടാണ് കണ്ടതയ്യാ
എന്തിന്നു നോക്കണ് എന്തിന്നു നോക്കണ്
ചന്തിരാനീ ഞങ്ങളേ അയ്യോ ചന്തിരാ
അയ്യോ ചന്തിരാ നീ ഞങ്ങളേ
ഞാനില്ല മേപ്പോട്ട് ഞാനില്ല മേപ്പോട്ട്
കല്യാണച്ചെക്കനുണ്ടേ താഴെ കല്യാണച്ചെക്കനുണ്ടേ
ചെണ്ടോന്നു വാങ്ങണം മുണ്ടുമുറിയ്ക്കണം
പൂത്താലികെട്ടീടേണം പൊന്നിന് പൂത്താലി
പൊന്നിന്പൂത്താലി കെട്ടീടേണം
കളിയല്ല കിളിവാലന്‍ വെറ്റില തിന്നെന്റെ
ചുണ്ടൊന്നു ചോപ്പിയ്ക്കേണം എന്റെ ചുണ്ടൊന്നു ചോപ്പിയ്ക്കേണം
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന് കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്